Taking the 'INDUSTRIAL' out of the Industrial Robots

ഒരു ഇൻടസ്ട്രിയൽ റോബോട്ടിനു നിങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞാൽ? See this revolutionary buzz

English Description
Madeline Gannon developed a project called Quipt - a gesture-based control software that gives industrial robots basic spatial behaviors for interacting closely with people. She build a way for industrial robots to be safer and easier to use in uncontrolled settings. Read more about her project on madlab.cc

മലയാള വിവരണം
നമ്മൾ വലിയ കാർ നിർമ്മാണഫാക്ടറികളിൽ കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടുകൾ പണി എടുക്കുന്ന വീഡിയോ, ഫോട്ടോ എന്നിവ ധാരാളം കണ്ടിട്ടുണ്ട്. ഇത്തരം റോബോട്ടുകൾ സാധാരണ അറിയപ്പെടുന്നത് CNC മെഷിൻസ് എന്നാണ്. ഈ കരുത്തുറ്റ മെഷിൻസ് അതിന്റെ കൃത്യത, വേഗത, സൂഷ്മത എന്നിവയാൽ മനുഷ്യനേക്കാൾ ഏറെ മുന്നിലാണ്.  എന്നാൽ ഇവയുടെ പോരായ്മ ഫാക്ടറി പോലുള്ള നിയന്ത്രിത അന്തരീക്ഷത്തിൽ മാത്രമേ പ്രവർത്തിക്കൂ എന്നുള്ളതാണ്. അതുപോലെതന്നെ വെൽഡിംഗ്, സ്പ്രേ പെയിന്റിംഗ്, വലിച്ചു നീക്കുക, തള്ളി നീക്കുക, എടുത്തുമാറ്റുക മുതലായ വളരെ കുറച്ചു ജോലികൾ മാത്രമേ ഇവയെ കൊണ്ട് ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇവയെ കമ്പ്യൂട്ടർ പ്രോഗ്രാമുകളാൽ ചിട്ടപ്പെടുത്തിയ ജോലികളിൽ നിന്നും വ്യത്യസ്ഥമായി ജോലികൾ വളരെ പെട്ടെന്നുമാറികൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ മാറ്റുവാൻ കഴിഞ്ഞിരിക്കുന്നു. ഇതിനു ചുക്കാൻ പിടിച്ചതാകട്ടെ Madeline Gannon എന്ന യുവതിയും. 

ചില ഉദ്ധാഹരണങ്ങൾ, ഈ റോബോട്ടിന്റെ കയ്യിൽ ഒരു ക്യാമറ ഏൽപ്പിക്കുക, സംവിധായകനു വേണ്ട രീതിയിൽ സങ്കീർണമായ ഷോട്ടുകൾ, ക്രത്യതയോടുകൂടി ആവർത്തിച്ച് എടുക്കുവാൻ കഴിയും. ഒരു തീപെടുത്തത്തിൽ ഫയർമാന്റെ ആവശ്യാനുസരണം പ്രവത്തിക്കുവാനും നിയന്ത്രിക്കുവാനും കഴിയും. നാളെ ഒരുപക്ഷെ ഒരു വീടുമുഴുവനും പണിയാൻ ഇതിനെകൊണ്ട് കഴിയും എന്നുള്ളതാണ് വിചിത്രമായ വസ്തുത. അങ്ങിനെ നോക്കുമ്പോൾ ഈ ഉദ്യമം എന്തുകൊണ്ടും അഭിനന്ദനീയം തന്നെ. 

Madeline the Robot Tamer from Pier 9 on Vimeo.